മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ മുപ്പത്തിയാറാമത് ബി ടെക് ബാച്ചിന്റെയും പതിമൂന്നാമത് എം ടെക് ബാച്ചിന്റെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ബിരുദ ദിനാചരണം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍കുമാര്‍ കുല്‍സ്രേഷ്ട പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.
എന്‍ജിനീയറിങ്ങ് ബിരുദധാരിയായി നിലവിലുള്ള തലമുറ എഞ്ചിനീയര്‍മാര്‍ക്ക് ചെയ്യാനാവാത്തത് മാനുഷിക മൂല്യങ്ങളോടെ നടപ്പിലാക്കാനാവണം പുത്തന്‍ ബിരുദധാരികള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിരുദധാരികളായ സാങ്കേതിക വിദഗദ്ധര്‍ എന്നതിനേക്കാള്‍ നല്ല മനുഷ്യരായി തീരാനാവണം പുതിയ തലമുറക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളില്‍ ഒന്നാമതെത്തിയ എം ടെക് സിഗ്‌നല്‍ പ്രോസസ്സിംഗ് ആന്‍ഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് വിദ്യാര്‍ഥിനിയായ അതുല്യ ഗോപിനാഥ്
Graduation Day celebration held at Kannur Govt. Engineering College